ന്യൂഡൽഹി: ഐ.എസ്. ഭീകരരെ പിടികൂടാൻ ജമ്മുകശ്മീരിലും കർണാടകയിലുമായി എൻ.ഐ.എ. നടത്തിയ റെയ്ഡിനിടെ ഐ.എസ്. കേരളഘടകവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നാലുപേരെ അറസ്റ്റുചെയ്തു. ഹമീദ് (ശ്രീനഗർ), മുസമ്മിൽ ഹസൻ ഭട്ട് (ബന്ദിപ്പോര), അമ്മർ അബ്ദുൾ റഹ്‌മാൻ (മംഗളൂരു), ശങ്കർ വെങ്കടേഷ് പെരുമാൾ (ബെംഗളൂരു) എന്നിവരാണ് പിടിയിലായത്.

കേരളത്തിൽനിന്നുള്ള മുഹമ്മദ് അമീന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘത്തിലെ അംഗങ്ങളാണിവരെന്ന് എൻ.ഐ.എ. പറഞ്ഞു. പ്രാദേശിക പോലീസിനൊപ്പം ജമ്മുകശ്മീരിലെ മൂന്നിടത്തും ബെഗളൂരുവിലും മംഗളൂരുവിലുമായിരുന്ന പരിശോധന.

Content Highlights: Nia raids in kashmir and karnataka 4 isis followers arrested