ലഖ്‌നൗ: മുസ്!ലിം സ്ത്രീകള്‍ ഉള്‍പ്പെടെ ആരുടെയും ഭരണഘടനാപരമായ അവകാശം 'വ്യക്തിനിയമ'ത്തിന്റെപേരില്‍ ഹനിക്കപ്പെടാന്‍ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി.
വിവാഹങ്ങള്‍ രണ്ടുപേര്‍ക്കിടയിലെ ഉടമ്പടിയാണ്, ജീവിതപങ്കാളിയുടെ അനുമതിയില്ലാതെ ഭര്‍ത്താവിന് മാത്രം അത് ഏകപക്ഷീയമായി റദ്ദാക്കാനാവില്ല. ഈ സാഹചര്യത്തില്‍ മുത്തലാഖ് സമ്പ്രദായത്തിന് സാധുതയുമില്ല -ജസ്റ്റിസ് സൂര്യപ്രസാദ് കേസര്‍വാണി ചൂണ്ടിക്കാട്ടി. സ്ത്രീപുരുഷ സമത്വത്തെ ചോദ്യചിഹ്നമാക്കി ഭര്‍ത്താവിന് വിവാഹമോചനം നേടാന്‍ എങ്ങനെയാണു കഴിയുക? ഭരണഘടനാപരമായ അവകാശത്തില്‍ ലിംഗവിവേചനം പാടില്ല. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് താഴെനിന്നുകൊണ്ടുള്ള ചില അവകാശങ്ങള്‍ മാത്രമാണ് മുസ്!ലിം വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ എന്നും കോടതി റൂളിങ് നല്‍കി.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തിനിയമബോര്‍ഡ് കോടതിക്കോ നിയമത്തിനോ മുകളിലല്ലെന്നും അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു. വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഈ മാസം 11-ന് സുപ്രീംകോടതി വാദംകേള്‍ക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സുപ്രധാനനിരീക്ഷണം. ഭാര്യ സമര്‍പ്പിച്ച ക്രിമിനല്‍ ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവുതന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചുവെന്നും മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്നും ഭാര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനെതിരേയുള്ള ഭര്‍ത്താവിന്റെ ഹര്‍ജി കോടതി തള്ളി.
മതശാസനകള്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. മുത്തലാഖ് മുസ്!ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്ന് നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കിയ അടിസ്ഥാനാവകാശത്തെ ലംഘിക്കുന്നതാവരുത് മതസമ്പ്രദായങ്ങള്‍. അവ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണം. സ്ത്രീകള്‍ക്കുകൂടി നീതിലഭിക്കുന്നതരത്തില്‍ സാമുദായികരീതികള്‍ പരിഷ്‌കരിച്ചുകൂടെയെന്നും ജസ്റ്റിസ് സുനീത്കുമാര്‍, കഴിഞ്ഞ ഡിസംബറില്‍ ബുലന്ദ്ഷാര്‍ സ്വദേശി ഹിന നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ചോദിച്ചിരുന്നു. എന്നാല്‍, വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കേസില്‍ വിധിപറഞ്ഞിരുന്നില്ല.