ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലിം വിവാഹമോചനത്തിലെ ഏറ്റവും നീചവും അനഭിലഷണീയവുമായ രീതിയാണെന്ന് സുപ്രീംകോടതി. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അപ്പോള്‍ പരിശോധിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ഭരണഘടനാബെഞ്ച് നിരീക്ഷിച്ചു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സുപ്രീംകോടതി സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ രണ്ടാംദിവസം വാദംകേള്‍ക്കുമ്പോഴായിരുന്നു കോടതിനിരീക്ഷണം.
മുത്തലാഖിന് നിയമപരമായി സാധുതയുണ്ടെന്ന് വാദിക്കുന്ന വിവിധ ചിന്താധാരകളില്‍പ്പെട്ടവരുണ്ടാകാം. എന്നാല്‍, മുസ്ലിങ്ങള്‍ക്കിടയിലെ ഏറ്റവും നീചമായ വിവാഹമോചനമാണ് അത്. കോടതി പറഞ്ഞു. മുത്തലാഖ് കോടതിയുടെ പരിഗണന ആവശ്യമുള്ള വിഷയമല്ലെന്നും ഇതിനെ സ്ത്രീകള്‍ക്ക് എതിര്‍ക്കാനാകുമെന്നും കേസില്‍ കോടതിയെ സഹായിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞപ്പോഴായിരുന്നു ഭരണഘടനാബെഞ്ചിന്റെ പ്രതികരണം.
വിവാഹക്കരാറില്‍ മുത്തലാഖിനെ അംഗീകരിക്കില്ലെന്ന് വ്യവസ്ഥവെയ്ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും. മുത്തലാഖ് പാപമാണെന്നാണ് ഇസ്ലാം കരുതുന്നതെങ്കിലും വ്യക്തിനിയമപ്രകാരം നിയമസാധുതയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.
ദൈവത്തിന്റെകണ്ണില്‍ പാപമായ കാര്യത്തിന് നിയമസാധുത നല്‍കാനാകുമോയെന്ന് ചീഫ് ജസ്റ്റിസ് ഖേഹര്‍ ആരാഞ്ഞു. ''ദൈവത്തിന്റെ കണ്ണില്‍ പാപമായ കാര്യങ്ങള്‍ക്ക് നിയമസാധുതയുണ്ടോ? ദൈവം പാപമാണെന്ന് കരുതുന്ന ഒരു കാര്യത്തിന് നിയമസാധുത നല്‍കാനാവില്ല. അതിനു കഴിയുമോ?'' - ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇസ്ലാംവിരുദ്ധവും പാപമായതും മറ്റ് മതനിയമങ്ങള്‍ അംഗീകരിക്കാത്തതുമായ ഒരു കാര്യത്തിന് സാധുത നല്‍കാന്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ക്കാകുമോയെന്ന് ജഡ്ജി കുര്യന്‍ ജോസഫും ചോദിച്ചു. കഴിയില്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.
പല രാജ്യങ്ങളും തെറ്റായും പാപവുമായി കാണുന്ന വധശിക്ഷയ്ക്ക് ആ രാജ്യങ്ങളില്‍ നിയമസാധുതയുള്ളതുപോലെയാണ് മുത്തലാഖിന്റെ കാര്യമെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇന്ത്യക്കുപുറത്ത് മുത്തലാഖ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഇന്ത്യക്കുപുറത്ത് ഈസമ്പ്രദായം ഇല്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി. അപ്പോള്‍ മുത്തലാഖ് ഇന്ത്യ കേന്ദ്രിതമാണല്ലേയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
മുത്തലാഖ് നിരോധിച്ച ഇസ്ലാമിക രാജ്യങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും പട്ടിക ഹാജരാക്കാന്‍ കോടതി ഖുര്‍ഷിദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട ഇസ്ലാമിക രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയുടെ പേര് ഇല്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗദിയില്‍ എന്ത് നിയമമാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. സൗദി പ്രവാചകന്റെ വാക്കുകളാണ് പിന്തുടരുന്നതെന്നും അവര്‍ നേരത്തെതന്നെ മുത്തലാഖ് നിരോധിച്ചതാണെന്നും കക്ഷികള്‍ക്കുവേണ്ടി ഹാജരായ മറ്റൊരഭിഭാഷകന്‍ ബോധിപ്പിച്ചു. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.
മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഒരു കക്ഷിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാം ജേഠ്മലാനി വാദിച്ചു. മുത്തലാഖിനുള്ള അവകാശം പുരുഷനുമാത്രമാണുള്ളത്. ഇത് തുല്യതയ്ക്കുള്ള അവകാശം വാഗ്ദാനം ചെയ്യുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനമാണ്. ഏകപക്ഷീയമായ വിവാഹമോചനം നിയമവിരുദ്ധമാണ്. ഖുറാനിലെ വചനങ്ങള്‍ക്ക് എതിരാണത്. അതുകൊണ്ട് റദ്ദാക്കണമെന്ന് ജേഠ്മലാനി ആവശ്യപ്പെട്ടു.