ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയുള്ള അഴിമതിയാരോപണങ്ങളെ പ്രതിരോധിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറിനടത്തുന്നത് തത്സമയം കാണിച്ച് ആം ആദ്മി പാര്‍ട്ടി.
കംപ്യൂട്ടര്‍ എന്‍ജിനീയര്‍കൂടിയായ പാര്‍ട്ടി എം.എല്‍.എ. സൗരവ് ഭരദ്വാജാണ് വോട്ടിങ് യന്ത്രത്തിലെ തിരിമറി സോദാഹരണം സഭയില്‍ കാണിച്ചത്. എന്നാല്‍, തിരഞ്ഞെടുപ്പുകമ്മിഷന്റെ പക്കലുള്ള വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്താനാവില്ലെന്ന് കമ്മിഷന്റെ മുന്‍ അഡ്വൈസര്‍ കെ.ജെ. റാവു പറഞ്ഞു. നിയമസഭയില്‍ കൊണ്ടുവന്ന വോട്ടിങ്യന്ത്രം ഭരദ്വാജിന് എവിടെനിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം ചോദിച്ചു. വോട്ടിങ് യന്ത്രത്തിന്റെ മാതൃകയാണ് ഭരദ്വാജ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകമ്മിഷന്റെ പക്കലുള്ള യന്ത്രങ്ങളുടെ പഴയമാതൃകയാണ് ഭരദ്വാജ് ഉപയോഗിച്ചതെന്ന് കമ്മിഷന്‍വൃത്തങ്ങള്‍ പറഞ്ഞു. ഈമാസം 12-ന് വിളിച്ചുചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ്യന്ത്രത്തില്‍ തിരിമറി നടത്താന്‍ കമ്മിഷന്‍ പാര്‍ട്ടികളെ വെല്ലുവിളിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രത്തില്‍ ഒരു രഹസ്യകോഡ് നല്‍കിയാല്‍ പോള്‍ ചെയ്യുന്ന വോട്ടുകള്‍ ഒരു കക്ഷിക്ക് ലഭിക്കുമെന്ന് യന്ത്രത്തില്‍ കൃത്രിമം കാണിച്ച് ഭരദ്വാജ് നിയമസഭയില്‍ കാണിച്ചു. വോട്ടുചെയ്യുന്ന സമയത്ത് ആര്‍ക്കുവേണമെങ്കിലും രഹസ്യകോഡ് ഉപയോഗിച്ച് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യം ശരിയായരീതിയില്‍ വോട്ടുചെയ്തതിന്റെ ഫലം കാണിച്ചപ്പോള്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കൃത്യമായിരുന്നു. കൃത്രിമം നടത്തിയശേഷമുള്ള ഫലം കാണിച്ചപ്പോള്‍ വന്‍വ്യത്യാസമാണുണ്ടായത്. എ.എ.പി. (10), ബി.എസ്.പി. (2), ബി.ജെ.പി. (3), കോണ്‍ഗ്രസ് (2), എസ്.പി. (2) എന്നിങ്ങനെയായിരുന്നു യന്ത്രത്തില്‍ കൃത്രിമം നടത്തുന്നതിനു മുമ്പുള്ള വോട്ടുനില. കൃത്രിമം നടത്തിയശേഷം പുറത്തുവിട്ട ഫലത്തില്‍ ബി.ജെ.പി.ക്ക് ലഭിച്ചത് 11 വോട്ടുകള്‍. മറ്റ് കക്ഷികള്‍ക്ക് ലഭിച്ചത് രണ്ടുവീതം വോട്ടുകള്‍. എ.എ.പി.യുടെ എട്ട് വോട്ടുകള്‍ ബി.ജെ.പി.യുടെ അക്കൗണ്ടിലായി.
വോട്ടിങ് യന്ത്രത്തിന്റെ മദര്‍ ബോര്‍ഡില്‍ നടത്തുന്ന കൃത്രിമംവഴി പോള്‍ചെയ്ത മുഴുവന്‍ വോട്ടും ഒരു പാര്‍ട്ടിയുടെ അക്കൗണ്ടിലെത്തിക്കാന്‍ കഴിയുമെന്ന് ഭരദ്വാജ് പറഞ്ഞു. നേരത്തേ യന്ത്രമുപയോഗിച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോള്‍ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോയതായും അദ്ദേഹം പറഞ്ഞു.
വോട്ടിങ് യന്ത്രത്തിലെ തിരിമറി ചര്‍ച്ചചെയ്യാന്‍ വിളിച്ച നിയമസഭയുടെ ഒരുദിവസത്തെ പ്രത്യേകസമ്മേളനത്തിലാണ് ഭരദ്വാജ് വോട്ടിങ് യന്ത്രത്തിലെ തിരിമറി തത്സമയം കാണിച്ചത്. സഭ ആരംഭിച്ചപ്പോള്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷനേതാവ് വിജേന്ദര്‍ ഗുപ്തയെ ഒരു ദിവസത്തേക്ക് സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സ്പീക്കറുടെ നിര്‍ദേശമനുസരിച്ച് വാച്ച് ആന്‍ഡ് വാര്‍ഡെത്തി അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി.