Swarup Rajന്യൂഡൽഹി: ലൈംഗികാരോപണങ്ങളെത്തുടർന്ന്‌ നോയ്‌ഡയിലെ ബഹുരാഷ്ട്രക്കമ്പനി സസ്പെൻഡ്ചെയ്ത മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയിൽ. ജെൻപാക്ട് ഇന്ത്യ അസിസ്റ്റന്റ് വൈസ് പ്രസിഡന്റും കോതമംഗലം സ്വദേശിയുമായ സ്വരൂപ് രാജ് (35) ആണ്‌ മരിച്ചത്.

രണ്ട്‌ വനിതാ സഹപ്രവർത്തകർ നൽകിയ പരാതിയെത്തുടർന്നാണ്‌ സ്വരൂപിനെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തത്. തുടർന്ന്‌ നോയ്‌ഡ സെക്ടർ 137-ലെ പാരമൗണ്ട് ഫ്ളോറവില്ലെയിൽ തന്റെ 804-ാം നമ്പർ ഫ്ളാറ്റിലെത്തിയ സ്വരൂപ് ഭാര്യ കൃതിക്ക്‌ കത്തെഴുതിവെച്ച്‌ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന്‌ പോലീസ് പറഞ്ഞു. ഇതേസ്ഥാപനത്തിൽ ജോലിചെയ്യുന്ന കൃതി രാത്രി 11.30-ന്‌ ഓഫീസിൽനിന്ന്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്.

ആരോപണങ്ങൾ തെറ്റാണെന്ന്‌ തെളിഞ്ഞാലും തന്റെ പേരുദോഷം മാറില്ലെന്ന്‌ കത്തിൽ എഴുതിയിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന്‌ കത്തിൽ പറയുന്ന സ്വരൂപ്, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ബോധ്യത്തോടെ അന്തസ്സോടെ ജീവിക്കണമെന്ന്‌ ഭാര്യയോടുപറയുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. 2007-ലാണ്‌ സ്വരൂപ് ജെൻപാക്ടിൽ ജോലിക്കുചേരുന്നത്.

content highlights: metoo,malayali youth suicide,delhi