ന്യൂഡൽഹി: അതിർത്തിത്തർക്ക വിഷയത്തിൽ ചൈനയുമായുള്ള പാഴ്‌ചർച്ചകളിലൂടെ ദേശസുരക്ഷ കേന്ദ്രസർക്കാർ അപകടത്തിലാക്കിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗോഗ്ര- ഹോട്ട്‌സ്‌പ്രിങ്സ്, ഡെപ്‌സാങ് സമതലം എന്നിവിടങ്ങളിലെ ചൈനയുടെ അധിവാസം ദൗലത്ത് ബേഗ് ഓൾഡി വ്യോമകേന്ദ്രമടക്കമുള്ള ഇന്ത്യയുടെ തന്ത്രപ്രധാന താത്പര്യങ്ങൾക്ക് ഭീഷണിയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. രാജ്യം ഇതിലും മെച്ചപ്പെട്ടത് അർഹിക്കുന്നുണ്ടെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ‌

അതിർത്തിയിലെ ചിലപ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്ന രാഹുൽ. സംഭവത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കനും ആവശ്യപ്പെട്ടു.