ന്യൂഡൽഹി: ജി.-23 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തിനു മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചേക്കും. ഒക്ടോബർ 29-ന് വത്തിക്കാനിലെത്തി പാപ്പയെ കാണുമെന്നാണറിയുന്നത്. ഇക്കാര്യം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ മേലധ്യക്ഷന്മാർ നേരത്തേ മോദിയോട് അഭ്യർഥിച്ചിരുന്നു. കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവർ കൂടിക്കാഴ്ച നടത്തിയപ്പോഴാണിത്.

30-നും 31-നും നടക്കുന്ന ജി.-23 ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നവംബർ ഒന്നിന് നടക്കുന്ന കോപ്പ്-26 ഉച്ചകോടിയിൽ പങ്കെടുക്കാൻ തിരിക്കും.

content highlights: narendra modi to meet pope francis