ന്യൂഡൽഹി: കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ വാസ്‌നിക് വിവാഹിതനായി. സുഹൃത്തായ രവീണ ഖുരാനയെയാണ് 60-ാം വയസ്സിൽ വാസ്‌നിക് ജീവിതസഖിയാക്കിയത്.

തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഞായറാഴ്ചനടന്ന ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്, കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, അംബിക സോണി തുടങ്ങിയവർ പങ്കെടുത്തു. ദമ്പതിമാർക്കൊപ്പംനിൽക്കുന്ന ചിത്രം ഗെഹ്‌ലോത് ആശംസാവചനങ്ങൾക്കൊപ്പം ട്വിറ്ററിൽ പങ്കുവെച്ചു.

രണ്ടാം യു.പി.എ. സർക്കാരിൽ സാമൂഹികനീതി മന്ത്രിയായിരുന്നു വാസ്‌നിക്. അവിവാഹിതനായിരുന്ന അദ്ദേഹത്തിന്റെ പേര് രാഹുൽഗാന്ധി രാജിവെച്ചപ്പോൾ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

content highlights: mukul wasnik gets married