ന്യൂഡൽഹി: ഇക്കൊല്ലം അവസാനമാവുമ്പോൾ 200 കോടിയിലധികം ഡോസ് കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന് കേന്ദ്രം. എട്ട് നിർമാതാക്കളിൽനിന്ന് ലഭിച്ച കണക്കിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റിനും ഡിസംബറിനുമിടയിൽ 216 കോടി ഡോസ് വാക്സിനാണ് പ്രതീക്ഷിക്കുന്നതെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

ഈ ലക്ഷ്യം കൈവരിക്കാനായാൽ ഇക്കൊല്ലംതന്നെ രാജ്യത്തെല്ലാവർക്കും പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാനാവും. സിറം ഇൻസ്റ്റിറ്റ്യൂട്ട് 75 കോടി ഡോസ് കോവിഷീൽഡും 20 കോടി നോവാവാക്സും നിർമിക്കും. മേയ് 16-നും 31-നുമിടയ്ക്ക് 1.92 കോടി ഡോസ് വാക്സിൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകും. 12.5 ലക്ഷം കോവിഷീൽഡും 29.49 ലക്ഷം കോവാക്സിനുമാണ് വിതരണം ചെയ്യുക.

content highlights: more than 200 crore dose vaccine will be available by the end of this year