ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപവത്കരണം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചർച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോർക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം യു.എൻ. പൊതുസഭയിൽ പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും എത്തുന്നുണ്ട്. ഇദ്ദേഹത്തെയും മോദി കണ്ടേക്കും. ഇതേക്കുറിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടായിട്ടില്ല. മൂന്നുദിവസമാണ് സന്ദർശനം.

മോദി കൂടിക്കാഴ്ച നടത്തുന്ന മറ്റുനേതാക്കൾ

യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ സി.ഇ.ഒ. ടിം കുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ

ചർച്ചചെയ്യുന്ന പ്രധാന വിഷയങ്ങൾ

അഫ്ഗാനിസ്താൻ, കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം.