മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നഗര നാസി’യെന്നു പരിഹസിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ഡൽഹി രാംലീല മൈതാനിൽ മോദി നടത്തിയ പ്രസംഗത്തിനുപുറകെയാണ് അദ്ദേഹത്തെ പരിഹസിച്ച് അനുരാഗ് കശ്യപ് ‘ട്വീറ്റ്’ചെയ്തത്.

“രാജ്യത്തെ മുസ്ലിങ്ങൾ തടവറകളിലാക്കപ്പെടുമെന്ന് ചില ‘നഗര നക്സലൈറ്റു’കളും കോൺഗ്രസും പ്രചരിപ്പിക്കുകയാണെ”ന്നു മോദി പ്രസംഗത്തിൽ പരാമർശിച്ചതിനു മറുപടിയായാണ് കശ്യപിന്റെ ‘ട്വീറ്റ്’.

ഹിന്ദുസ്ഥാൻ ആരുടേയും പിതൃസ്വത്തല്ലെന്നും ഈ മണ്ണിൽ ഓരോരുത്തരുടെയും രക്തം അലിഞ്ഞുചേർന്നിട്ടുണ്ടെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ‘ട്വീറ്റ്’ ചെയ്തു. സ്വയം ന്യായീകരിക്കാൻ മോദി പ്രസംഗത്തിലുടനീളം വിഷമിക്കുകയായിരുന്നെന്നാണ് പ്രമുഖ പത്രപ്രവർത്തകനായ നിഖിൽ വാഗ്‌ളെ ‘ട്വീറ്ററി’ൽ കുറിച്ചത്‌.

content highlights: Modi is Urban Nazi says Anurag Kashyap