മുംബൈ: മൊബൈൽഫോൺ ഉപയോഗത്തിന് അടിമപ്പെട്ട മകളെ അച്ഛൻ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. ശരീരമാസകലം പൊള്ളലേറ്റ പതിനാറുകാരി ജെ.ജെ. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ അച്ഛൻ മുഹമ്മദ് മൻസൂരി(40)യെ പോലീസ് അറസ്റ്റുചെയ്തു.

സംഭവം നടക്കുമ്പോൾ മറ്റു കുടുംബാംഗങ്ങൾ പുറത്തുപോയിരുന്നു. പെൺകുട്ടിയുടെ കരച്ചിൽകേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു.

Content Highlights: Mobile Phone Addiction; father set fire his daughter