ന്യൂഡല്‍ഹി: കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നിലവിലുള്ള പി.സി.സി. അധ്യക്ഷന്മാര്‍ തത്കാലം തത്!സ്ഥാനത്ത് തുടരും. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാലും നിലവിലുള്ള പി.സി.സി. അധ്യക്ഷന്മാര്‍ തുടരുമെന്ന് എ.ഐ.സി.സി. വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.

ഏതെങ്കിലും പി.സി.സി. അധ്യക്ഷനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുംവരെ നിലവിലുള്ളവര്‍ തുടരുമെന്ന് സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അറിയിച്ചു.