ന്യൂഡൽഹി: പത്രപ്രവർത്തക പ്രിയാരമണിക്കെതിരേ മുൻകേന്ദ്രമന്ത്രി എം.ജെ. അക്ബർ നല്കിയ മാനനഷ്ടക്കേസിലെ ക്രോസ് വിസ്താരം ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാൽ ജൂലായ് ആറിലേക്കു മാറ്റി.

‘ഏഷ്യൻ ഏജ്’ പത്രാധിപരായിരിക്കേ ലൈംഗികാതിക്രമം നടത്തിയെന്ന രമണിയുടെ ആരോപണത്തിനെതിരേയാണ് അക്ബർ കോടതിയിലെത്തിയത്.

തിങ്കളാഴ്ച നടന്ന ക്രോസ് വിസ്താരത്തിനിടയിൽ രമണിയുടെ അഭിഭാഷക റെബേക്ക ജോൺ ചോദിച്ച ചോദ്യങ്ങൾക്ക്‌ നിഷേധാത്മക മറുപടിയാണ് അക്ബർ നൽകിയത്. രമണിയുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അക്ബർ പറഞ്ഞു.

കഴിഞ്ഞവർഷം രാജ്യമാകെ അലയടിച്ച മീ ടൂ പ്രചാരണത്തിന്റെ ഭാഗമയാണ് രമണി അക്ബറിനെതിരേ ആരോപണമുന്നയിച്ചത്. ഇതേത്തുടർന്ന് അദ്ദേഹത്തിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

Content Highlights: mj akbar, mee too allegations