മംഗളൂരു: അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ജയിംസ് മാറ്റിസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുമ്പോള്‍ ചര്‍ച്ചയ്ക്കുവരുന്ന പ്രധാന വിഷയങ്ങളിലൊന്ന് ഇന്ത്യന്‍ വ്യോമസേന വാങ്ങാനുദ്ദേശിക്കുന്ന 120 ഒറ്റയെന്‍ജിന്‍ പോര്‍വിമാനങ്ങളെക്കുറിച്ചായിരിക്കും. തങ്ങളുടെ എഫ്-16 പോര്‍വിമാനം ഇന്ത്യയെക്കൊണ്ടു വാങ്ങിപ്പിക്കാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി അമേരിക്ക കിണഞ്ഞു ശ്രമിക്കുകയാണ്. അറുപതിനായിരം കോടിയുടെ ഇടപാടാണിത്.
കഴിഞ്ഞ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത്് ഇടത്തരം പോര്‍വിമാന ഇടപാടിനായി (മീഡിയം മള്‍ട്ടിറോള്‍ കോമ്പാറ്റ്്് എയര്‍ക്രാഫ്റ്റ്-എം.എം.ആര്‍.സി.എ.) വ്യോമസേന എഫ്-16-നെ പരിഗണിച്ചിരുന്നു. പിന്നീടിതു തള്ളി ഫ്രഞ്ച് നിര്‍മിത ഇരട്ട എന്‍ജിനുള്ള റഫാല്‍ വാങ്ങാന്‍ തീരുമാനിച്ചു. യു.പി.എ. സര്‍ക്കാരിന്റെ 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ 36 എണ്ണമായി.
എന്നാല്‍, 2022-ല്‍ മിഗ്-21, മിഗ്-27 വിമാനങ്ങള്‍ വിരമിക്കുന്നതോടെ കൂടുതല്‍ വിമാനങ്ങള്‍ വേണമെന്ന വ്യോമസേനയുടെ ആവശ്യപ്രകാരം 120 വിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം തീരുമാനിച്ചു.
അമേരിക്കയോ സ്വീഡനോ?
രണ്ട് പോര്‍വിമാനങ്ങളാണ് നിലവില്‍ പരിഗണനയിലുള്ളത്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്റെ എഫ്-16 ബ്ലോക്ക് 70-ഉം സ്വീഡിഷ് നിര്‍മാതാക്കളായ സാബിന്റെ ഗ്രിപ്പന്‍-ഇയും. ഇതിലേതാണ് വാങ്ങുകയെന്ന് അടുത്തവര്‍ഷം തുടക്കത്തോടെ തീരുമാനമാകും. എഫ്-16 നിര്‍മിക്കാനായി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റവുമായാണ് ലോക്ഹീഡ് മാര്‍ട്ടിന്‍ ധാരണയായിട്ടുള്ളത്. സാബ് ആണെങ്കില്‍ അദാനി ഗ്രൂപ്പുമായും.
എഫ്-16-നായി അമേരിക്ക വലിയ സമ്മര്‍ദമാണ് ഇന്ത്യയുടെ മേല്‍ ചെലുത്തിക്കൊണ്ടിരിക്കുന്നത്. ടെക്‌സസിലുള്ള എഫ്-16 നിര്‍മാണ പ്ലാന്റ് അതേപോലെ പൊളിച്ചുകൊണ്ടുവന്ന് ഇന്ത്യയില്‍ സ്ഥാപിക്കാമെന്നാണ് വാഗ്ദാനം. അതോടെ എഫ്-16 നിര്‍മിക്കുന്ന ഏക സ്ഥാപനം ഇന്ത്യയിലാകും. എന്നാല്‍, പോര്‍വിമാന സാങ്കേതികവിദ്യ കൈമാറുന്നതു സംബന്ധിച്ച് ഇവര്‍ക്ക് എതിര്‍പ്പുണ്ട്്്.
നാല്‍പ്പതുവര്‍ഷംമുമ്പ് രൂപകല്പന ചെയ്തതാണ് ഈ വിമാനമെന്നും ഇന്ത്യന്‍ വ്യോമ സേനയ്ക്ക് അടുത്ത നാല്‍പ്പതുവര്‍ഷത്തെ ഉപയോഗത്തിനിടയില്‍ ഇതിനെ വീണ്ടും ആധുനികീകരിക്കാന്‍ കഴിയില്ലെന്നുമുള്ള കുറവിന്റെ പ്രാധാന്യം വ്യോമസേന തന്നെ ഇടക്കാല പോര്‍വിമാന ഇടപാടുകാലത്ത് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാല പ്രതിരോധ സഹകരണമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് അമേരിക്ക ഈ വാദത്തിന്റെ മുനയൊടിക്കാന്‍ നോക്കുന്നതെന്ന്് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ ഭരത് കര്‍ണാഡ് പറയുന്നു.
വിവാദങ്ങള്‍ക്ക് സാധ്യത
ഗ്രിപ്പന്‍-ഇ പുതിയ തലമുറയില്‍പ്പെട്ട പോര്‍വിമാനമാണ്. സാങ്കേതിക വിദ്യ കൈമാറാന്‍ സാബ് തയ്യാറുമാണ്. എന്നാല്‍, ഇവരുമായി സംയുക്ത സംരംഭത്തിനു ധാരണയുണ്ടാക്കിയിരിക്കുന്ന അദാനി ഗ്രൂപ്പിന് വിമാനനിര്‍മാണത്തില്‍ മുന്‍പരിചയമില്ലെന്നത് ഒരു പരിമിതിയാണ്.
ലോക്ഹീഡ് മാര്‍ട്ടിനുമായി സഹകരിക്കുന്ന ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റത്തിന് വിമാനഘടകങ്ങള്‍ ഉണ്ടാക്കിയ പരിചയമുണ്ട്. എന്നാല്‍, എഫ്-16 ആണ് വാങ്ങുന്നതെങ്കില്‍ പഴയമോഡല്‍ വിമാനം അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി വാങ്ങിയെന്ന ആരോപണം ഉയരും.
ഗ്രിപ്പനാണ് തീരുമാനമാകുന്നതെങ്കില്‍ വിമാനനിര്‍മാണത്തില്‍ മുന്‍പരിചയമില്ലാത്ത അദാനിയെ തുണച്ചുവെന്ന ആരോപണം ഉയരും. ബി.ജെ.പി.യുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഏറെ അടുപ്പം പലര്‍ത്തുന്നുവെന്നതുതന്നെ ഈ ഇടപാടില്‍ അദാനിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനിടയുണ്ട്.
എഫ്-16 പോര്‍വിമാനങ്ങളുടെ ഗുണം
* യുദ്ധമുഖത്ത് ഏറ്റവും കൂടുതല്‍ പരിചയം
* ഇന്ത്യയില്‍നിന്ന്്് ആഗോള കയറ്റുമതി. സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും സാധ്യത
* വിലക്കുറവ്്
*എഫ് ശ്രേണിയിലെ മറ്റു വിമാനങ്ങള്‍ പിന്നാലെ ലഭിക്കാന്‍ സാധ്യത.
എഫ്-16 പോര്‍വിമാനങ്ങളുടെ ദോഷം
* നാല്‍പ്പതുവര്‍ഷം പഴയ രൂപകല്പന. ആധുനികീകരണ സാധ്യയതയില്ല.
* പാകിസ്താന്‍ വ്യോമസേനയ്ക്കുമുണ്ട്്
* സാങ്കേതികവിദ്യാ കൈമാറ്റത്തിന് സാധ്യത കുറവ്
* ഉത്പാദനത്തിലെ പിഴവ്് ലോക്ഹീഡ് മാര്‍ട്ടിന്‍ ഏറ്റെടുക്കില്ല
ഗ്രിപ്പന്‍-ഇ പോര്‍വിമാനങ്ങളുടെ ഗുണം
* സാങ്കേതികവിദ്യ കൈമാറും
* ആധുനിക രൂപകല്പന
* ആധുനിക യുദ്ധ സംവിധാനങ്ങള്‍
* തുടര്‍ വികസനത്തിനും ഇടക്കാല ആധുനികീകരണത്തിനും സാധ്യത
* ഉപയോഗച്ചെലവ് കുറവ്്
* പാകിസ്താനോ ചൈനയോ ഉപയോഗിക്കുന്നില്ല
ഗ്രിപ്പന്‍-ഇ പോര്‍വിമാനങ്ങളുടെ ദോഷം
* ലോക്ഹീഡ് മാര്‍ട്ടിനുമായി നോക്കുമ്പോള്‍ ചെറിയ നിര്‍മാതാക്കള്‍
* യുദ്ധരംഗത്ത് വിജയം തെളിയിച്ചിട്ടില്ല
* വില കൂടുതല്‍