ന്യൂഡല്‍ഹി: ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യാനിരുന്ന മജന്ത പാതയിലെ മെട്രോ ട്രെയിന്‍ പാളംതെറ്റി മതിലിലിടിച്ചു. പരീക്ഷണയോട്ടം നടക്കവേ കാളിന്ദികുഞ്ജ് മെട്രോ ഡിപ്പോയിലാണ് സംഭവം. മെട്രോ ട്രെയിനിന്റെ മുന്‍വശത്ത് ക്ഷതമുണ്ടാവുകയും ചുറ്റുമതില്‍ തകരുകയുംചെയ്തു.

ഡല്‍ഹി മെട്രോ പാതയില്‍ ആദ്യമായി ഡ്രൈവറില്ലാതെ, കണ്‍ട്രോള്‍ റൂമിലൂടെ മെട്രോ ട്രെയിന്‍ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ മജന്ത പാതയില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഡി.എം.ആര്‍.സി. ഇതിനിടയിലാണ് ഇത്തരമൊരു അപകടം. തികച്ചും മാനുഷികമായ അശ്രദ്ധയെത്തുടര്‍ന്ന് സംഭവിച്ചതാണ് അപകടമെങ്കിലും ഉന്നതതല അന്വേഷണത്തിന് ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ ഉത്തരവിട്ടു.