ന്യൂഡൽഹി: വിയോജിക്കുന്നവരുടെ ശബ്ദം ക്രിമിനൽക്കുറ്റമല്ലെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കശ്മീരിലെ ജനങ്ങൾക്ക് ശ്വസിക്കാനുള്ള അവകാശം നൽകൂ, പീഡനങ്ങളും അടിച്ചമർത്തലും അവസാനിപ്പിക്കൂവെന്ന് അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കശ്മീരിൽ തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

നേരത്തേ, കശ്മീരിൽനിന്ന് തന്നെ കാണാനെത്തിയ 14 രാഷ്ട്രീയ നേതാക്കളോട് ഡൽഹിയിലേക്കും ഹൃദയത്തിലേക്കുമുള്ള അകലം കുറയ്ക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയായി വിവാദ ഉത്തരവുകൾ പിൻവലിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുമാണ് പ്രധാനമന്ത്രി ശ്രമിക്കേണ്ടതെന്ന് അവർ പറഞ്ഞു. കശ്മീർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെഹ്ബൂബ മുഫ്തിയടക്കം 14 നേതാക്കൾ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

content highlights: mehbooba mufti jammu kashmir