ജമ്മു : ജമ്മുകശ്മീർ മുഖ്യമന്ത്രി പദവിയിലിരിക്കേ തന്റെ ഔദ്യോഗികവസതി മോടി പിടിപ്പിക്കാൻ മെഹബൂബ മുഫ്തി ചെലവാക്കിയത് 82 ലക്ഷം രൂപ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണിത്. വിവരാവകാശ രേഖകൾ പ്രകാരമാണ് കണക്കുകൾ പുറത്തുവന്നത്. ശ്രീനഗറിലെ ഗുപ്കറിലെ വസതി മോടി പിടിപ്പിച്ചത് സർക്കാരിന്റെ പണം ഉപയോഗിച്ചാണെന്നും രേഖയിലുണ്ട്. ജമ്മുകശ്മീരിലെ ഇനാമുൽ നബി സൗധാകർ ആണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടത്.

വീട്ടിലെ പരവതാനിക്കു മാത്രം 28 ലക്ഷം രൂപയാണ് മെഹബൂബ ചെലവാക്കിയത്.

Content Highlights: Mehbooba Mufti Jammu and Kashmir