ശ്രീനഗർ: ജമ്മു കശ്മീരിൽ മെഹ്ബൂബ മുഫ്തി നേതൃത്വം നൽകുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ (പി.ഡി.പി) നിന്ന് മൂന്ന് നേതാക്കൾ രാജിവെച്ചു. ടി.എസ്. ബജ്‌വ, വേദ് മഹാജൻ, ഹുസൈൻ എ. വഫ എന്നിവരാണ് രാജി നൽകിയത്. മുഫ്തിയുടെ പ്രസ്താവന ദേശസ്നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രാജി.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയ നടപടി പിൻവലിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ദേശീയപതാക കൈവശം വെക്കാനോ തനിക്ക് താത്പര്യമില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രികൂടിയായ മെഹ്ബൂബ മുഫ്തി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിനെ കൊള്ളക്കാരെന്നു വിളിച്ച അവർ ജമ്മുകശ്മീരിന്റെ പ്രത്യേക പതാക പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ബി.ജെ.പി. ശ്രീനഗറിലും ജമ്മുവിലും പതാകാ മാർച്ച് നടത്തി.
Content Highlights: Mehbooba Mufti Jammu and Kashmir