ന്യൂഡൽഹി: അഞ്ചുവർഷത്തിനിടയിൽ തുണി കയറ്റുമതിയിൽ ഉണ്ടായിട്ടുള്ളത് തുച്ഛമായ വളർച്ച മാത്രം. ലോക്‌സഭയിൽ ബെന്നി ബെഹനാൻറെ ചോദ്യത്തിനു കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് തുണി കയറ്റുമതി 2014-15ൽ 19,972 ഡോളറിന്റെയായിരുന്നു. 2018-19ൽ ഇത് 20,420 ഡോളർ രേഖപ്പെടുത്തി. 0.6 ശതമാനം മാത്രമാണു വളർച്ച. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും യൂറോപ്യൻ യൂണിയനിലേക്കുള്ളതിൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടതായും മന്ത്രി അറിയിച്ചു.

Content Highlights: Marginal growth in textile exports - Smriti Irani