പെദപരിമി (ആന്ധ്രാപ്രദേശ്): ആന്ധ്രാ അതിര്‍ത്തിക്കടുത്ത് ഒഡിഷയിലെ വനത്തില്‍ മൂന്നു മാവോവാദികളെക്കൂടി മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മരിച്ചതാകാം ഇവരെന്ന് കരുതുന്നു. ഇതോടെ മരിച്ച തീവ്രവാദികളുടെ എണ്ണം 27 ആയി.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ ആന്ധ്രാപോലീസ് ഗ്രേഹൗണ്ട് കമാന്‍ഡോ മുഹമ്മദ് അബൂബക്കര്‍ (27) പിന്നീട് വിശാഖപട്ടണത്തെ ആസ്പത്രിയില്‍ മരിച്ചു. മറ്റൊരു കമാന്‍ഡോ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ ആന്ധ്രാപോലീസ് ഗ്രേഹൗണ്ട് കമാന്‍ഡോ മുഹമ്മദ് അബൂബക്കര്‍ (27) പിന്നീട് വിശാഖപട്ടണത്തെ ആസ്പത്രിയില്‍ മരിച്ചു. മറ്റൊരു കമാന്‍ഡോ സാരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഒഡിഷയില്‍, മല്‍കാന്‍ഗിരി ജില്ലയിലെ വനത്തില്‍ തിങ്കളാഴ്ച രണ്ടുതവണ ഏറ്റുമുട്ടലുണ്ടായെന്നാണ് അറിയുന്നത്. ആന്ധ്രാപോലീസിന്റെ ഗ്രേഹണ്ട് കമാന്‍ഡോകളും ഒഡിഷ പോലീസിന്റെ സായുധവിഭാഗവും ചേര്‍ന്നു മാവോവാദിസമ്മേളനസ്ഥലം പുലര്‍ച്ചെ വളഞ്ഞപ്പോഴായിരുന്നു ആദ്യത്തേത്. പോലീസ് വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടിയില്‍ ഉച്ചയ്ക്കാണ് രണ്ടാമത് വെടിവെപ്പ് നടന്നത്.
തിങ്കളാഴ്ച കണ്ടെത്തിയ 24 മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ മല്‍കാന്‍ഗിരി ജില്ലാ ആസ്ഥാനത്തുള്ള ആസ്പത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി. നിയമപ്രകാരമുള്ള നടപടികള്‍ കഴിഞ്ഞേ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കൂ.
മരിച്ച കമാന്‍ഡോ മുഹമ്മദ് അബൂബക്കറിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സഹായമായി നല്കി. ഡി.ജി.പി. എന്‍. സാംബശിവറാവു ഗജുവാകയിലുള്ള വീട്ടിലെത്തി ചെക്ക് കൈമാറി. പതിനെട്ടുലക്ഷം രൂപകൂടി അദ്ദേഹം വാഗ്ദാനം ചെയ്തു. അബൂബക്കറിനു കിട്ടിയിരുന്ന ശമ്പളം ഇനി പെന്‍ഷനായി മാതാപിതാക്കള്‍ക്കു ലഭിക്കും.
വ്യാജ ഏറ്റുമുട്ടലിലാണ് മാവോവാദികളെ വധിച്ചതെന്ന ആരോപണം ഡി.ജി.പി. നിഷേധിച്ചു. പോലീസിനോടു യുദ്ധംചെയ്താണ് അവര്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.