ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ തട്ടുകടയില്‍നിന്ന് കുടിച്ച ചായയുടെ പണം മൊബൈല്‍ ആപ്പിലൂടെ നല്‍കി. വ്യാഴാഴ്ച കര്‍ണാല്‍ നഗരത്തിലെ തട്ടുകടയിലാണ് മുഖ്യമന്ത്രി മൊബൈല്‍ ആപ്പുപയോഗിച്ച് പണം നല്‍കിയത്.

കൈമാറിയ പണം തട്ടുകടക്കാരന്റെ അക്കൗണ്ടിലെത്തിയെന്ന് ഉറപ്പാക്കിയശേഷമാണ് അദ്ദേഹം മടങ്ങിയത്.  ഇതിനിടെ ഇവിടെ ചായകുടിക്കാനെത്തിയവര്‍ക്ക് മൊബൈല്‍ഫോണ്‍-കാര്‍ഡുകള്‍ ഉപയോഗിച്ച് പണം കൈമാറുന്നതിന്റെ സൗകര്യങ്ങളെക്കുറിച്ച് ഉപദേശം നല്‍കാനും അദ്ദേഹം സമയം കണ്ടെത്തി.