ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നാമനിർദേശംചെയ്തു. ദിഗ്വിജയ് സിങ് രാജിവെച്ച ഒഴിവിലേക്കാണ്‌ നിയമനം. ദിഗ്വിജയ് സിങ്ങിനെ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് ഉപരാഷ്ട്രപതി നാമനിർദേശം ചെയ്തിരുന്നു.

മൻമോഹന്‌ വഴിയൊരുക്കാനായി ദിഗ്വിജയ് സിങ് സ്ഥാനമൊഴിയുകയായിരുന്നു. 1991-96 കാലത്ത് ധനമന്ത്രിയായിരുന്ന മൻമോഹൻ 2014 മുതൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമായിരുന്നു.

Content highlights: Manmohan Singh Parliamentary standing committee