ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കോൺഗ്രസ് രാജസ്ഥാനിൽനിന്ന് ഒഴിവുള്ള രാജ്യസഭാസീറ്റിൽ മത്സരിപ്പിച്ചേക്കും. അസമിൽനിന്ന് അഞ്ചുതവണ രാജ്യസഭാംഗമായിരുന്ന സിങ്ങിന്റെ കാലാവധി ജൂൺ 14-നാണ് അവസാനിച്ചത്.

ജൂൺ 24-ന് ബി.ജെ.പി. എം.പി. മദൻ ലാൽ സൈനിയുടെ മരണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണു രാജസ്ഥാനിൽ രാജ്യസഭാതിരഞ്ഞെടുപ്പ്. സംസ്ഥാനത്ത് ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ കോൺഗ്രസിന് ഉറപ്പുള്ള സീറ്റാണിത്.

ഓഗസ്റ്റ് 26-നാണ് ഉത്തർപ്രദേശിലേക്കും രാജസ്ഥാനിലേക്കുമുള്ള രാജ്യസഭാ ഒഴിവിലേക്കു തിരഞ്ഞെടുപ്പ് നടക്കുക. 14 ആണ് നാമനിർദേശത്തിനുള്ള അവസാന തീയതി.

Content Highlights: Manmohan Singh may contest to rajyasabha from Rajasthan