ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിങ്ങിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ ശനിയാഴ്ച അറിയിച്ചു. ബുധനാഴ്ചയാണ് പനിയെത്തുടർന്ന് സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.