ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൈഫുദ്ദീൻ സോസിന്റെ വിവാദപുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽനിന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് വിട്ടുനിന്നു. ‘കശ്മീർ: ഗ്ലിംപ്‌സസ് ഓഫ് ഹിസ്റ്ററി ആൻഡ് ദ സ്റ്റോറി ഓഫ് സ്ട്രഗിൾ’ എന്ന പുസ്തകത്തിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിനെ പിന്തുണച്ചുള്ള പരാമർശം വ്യാപകപ്രതിഷേധമുണ്ടാക്കിയ പശ്ചാത്തലത്തിലാണിത്.

പാകിസ്താനുമായി ചേരാൻ കശ്മീരികൾ ആഗ്രഹിക്കുന്നില്ലെന്നും സ്വാതന്ത്ര്യം നേടുക എന്നതായിരിക്കും അവർ ആദ്യം തിരഞ്ഞെടുക്കുകയെന്ന മുഷറഫിന്റെ പ്രസ്താവനയെ പുസ്തകത്തിലൂടെ സൈഫുദ്ദീൻ പിൻതാങ്ങിയിരുന്നു. പുസ്തകം ശ്രദ്ധിക്കപ്പെടാനുള്ള വിലകുറഞ്ഞ തന്ത്രമാണിതെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.