ചണ്ഡീഗഢ്: രാജ്യത്ത് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ അതിക്രമങ്ങള്‍ വര്‍ധിച്ചതായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. ഇത് തടഞ്ഞില്ലെങ്കില്‍ ജനാധിപത്യത്തിനു ദോഷംചെയ്യും. വിഭജന നയങ്ങളും രാഷ്ട്രീയവും തള്ളിക്കളയാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പഞ്ചാബ് സര്‍വകലാശാലയില്‍ എസ്.ബി. രംഗനേക്കര്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നാല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യമെന്നല്ല അര്‍ഥം. അതു ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. അതാകട്ടെ ശക്തന്മാര്‍ക്കും പ്രബലന്മാര്‍ക്കും മാത്രമുള്ളതല്ല. മറിച്ച്, എല്ലാ ഇന്ത്യക്കാരുടേതുമാണ്. ഒരാളുടെയോ അല്ലെങ്കില്‍ ഒരു സമൂഹത്തിന്റെയോ സ്വാതന്ത്ര്യം മറ്റൊരാളുടെയോ സമൂഹത്തിന്റെയോ സ്വാതന്ത്ര്യത്തിന് തടയിടുന്ന തരത്തിലാകരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യമെന്ന ആശയത്തില്‍ പ്രതിബദ്ധത പാലിക്കാത്ത പക്ഷം ജനാധിപത്യം അതിജീവിക്കുകയില്ലെന്നും പഞ്ചാബ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയായ മന്‍മോഹന്‍ സിങ് പറഞ്ഞു.