അഗര്‍ത്തല: ത്രിപുരയില്‍ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായുള്ള ഗവര്‍ണറുടെ കൂടിക്കാഴ്ച വിലക്കി മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍. പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയ്ക്കുപിന്നാലെ, സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തുവന്നിരിക്കുകയാണ്.
ചീഫ് സെക്രട്ടറി സഞ്ജീവ് രഞ്ജനെയും പോലീസ് മേധാവി അഖില്‍കുമാര്‍ ശുക്ലയെയും ഗവര്‍ണര്‍ തഥാഗത റോയ് കൂടിക്കാഴ്ചയ്ക്കായി വിളിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വിലക്കുകയായിരുന്നുവെന്ന് ബി.ജെ.പി. ദേശീയനിര്‍വാഹകസമിതി അംഗം സുനില്‍ ദിയോഥര് ആരോപിച്ചു. കേന്ദ്രസര്‍ക്കാരുമായി ഗവര്‍ണര്‍ ഇക്കാര്യം സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അറിയാനായി നടത്തിയ കൂടിക്കാഴ്ചയില്‍, ഗവര്‍ണര്‍ക്ക് തൃപ്തികരമായ മറുപടികളൊന്നും നല്കാന് മുഖ്യമന്ത്രിക്ക് സാധിച്ചില്ല. ഇക്കാരണത്താലാണ് ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചതെന്നും സുനില്‍ വിവരിച്ചു.
മാധ്യമറിപ്പോര്‍ട്ടുകള്‍ നിഷേധിക്കാത്ത ഗവര്‍ണര്‍, ഇപ്പോള്‍ പ്രതികരിക്കുന്നില്ല എന്നുമാത്രമാണ് പ്രതികരിച്ചത്. അതേസമയം, മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല.