കൊൽക്കത്ത: കുച്ച് ബിഹാറിൽ ശനിയാഴ്ച കേന്ദ്രസേനയുടെ വെടിയേറ്റ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം വംശഹത്യയാണെന്ന ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിലിഗുരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കയായിരുന്നു അവർ.

ഇത് വംശഹത്യയാണ്. കേന്ദ്രസേന മുന്നറിയിപ്പുപോലുമില്ലാതെ പ്രവർത്തകർക്കുനേരെ വെടിയുതിർത്തു. കഴിഞ്ഞരാത്രി തനിക്ക് ഉറങ്ങാനായില്ല, പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ മധുരം കഴിച്ച് ആഘോഷിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കഴിവില്ലാത്തവരാണെന്നും മമത പറഞ്ഞു.