കൊൽക്കത്ത: ശ്രമിക് തീവണ്ടികളെ കൊറോണ എക്സ്‌പ്രസ് എന്ന വിളിച്ച് മറുനാടൻ തൊഴിലാളികളെ അപമാനിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തള്ളി.
ശ്രമിക് തീവണ്ടിയെ ‘കൊറോണ എക്സ്പ്രസ്’ എന്നു വിളിച്ചിട്ടില്ലെന്നും തീവണ്ടിയിലെ തിരക്കു കാരണം ജനങ്ങളാണ് ഇത്തരത്തിലൊരു പേരുനൽകിയതെന്നും മമത പറഞ്ഞു. പശ്ചിമബംഗാളിലെ ബി.ജെ.പി. പ്രവർത്തകർക്കായി നടത്തിയ വെർച്വൽ റാലിയിലാണ് ശ്രമിക് തീവണ്ടികളെ കൊറോണ എക്സ്പ്രസ് എന്നു വിളിച്ച് മറുനാടൻതൊഴിലാളികളെ മമത അപമാനിച്ചതായി അമിത് ഷാ ആരോപിച്ചത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മമതാ സർക്കാരിൻറെ പരാജയം മറുനാടൻ തൊഴിലാളികൾ ഉറപ്പുവരുത്തുമെന്നും ഷാ പറഞ്ഞിരുന്നു.
Content Highlights: Mamata Banerjee Shramik trains