സി.പി.എം. കേന്ദ്രക്കമ്മിറ്റിയില്‍ സഖ്യത്തിന് അനുകൂലമായ നിലപാടുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇരുകക്ഷികളും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നും വാര്‍ത്തയുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സോ സി.പി.എമ്മോ ഈ വിവരം പരസ്യമാക്കിയിട്ടില്ല.
ബി.ജെ.പിയുമായും കോണ്‍ഗ്രസ്സുമായും തൃണമൂല്‍ മുമ്പ് സഖ്യമുണ്ടാക്കിയ കാര്യം മമത മറക്കരുതെന്ന് സി.പി.എം. നേതാവ് സൂര്യകാന്ത മിശ്ര തിരിച്ചടിച്ചു. ബംഗാളില്‍ ഇത്തരമൊരു സഖ്യത്തിന്റെ ആവശ്യം മമതയ്ക്കാണ് നന്നായി മനസ്സിലാവുകയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
പശ്ചിമബംഗാള്‍ നിയമസഭയിലാണ് മമത സി.പി.എം.-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ വിമര്‍ശിച്ചത്. ''നിങ്ങള്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, ഞങ്ങള്‍ ഇപ്പോള്‍ത്തന്നെ ജനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ജനങ്ങളുടെ അനുഗ്രവും അഞ്ചുകൊല്ലത്തിനിടെ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും കാരണം ഞങ്ങള്‍ ഇനിയും ജയിക്കും'' -മമത പറഞ്ഞു.