ന്യൂഡല്‍ഹി: ഉന്നതതല പ്രതിനിധിയെ അയക്കാനുള്ള മാലദ്വീപിന്റെ തീരുമാനം ഇന്ത്യ നിരസിച്ചത് അവിടത്തെ ഭരണകൂടത്തോടുള്ള അതൃപ്തിവ്യക്തമാക്കാനെന്ന് സൂചന. അടിയന്തരാവസ്ഥ ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് വിശദീകരിക്കാനാണ് പ്രതിനിധിയെ അയക്കാന്‍ മാലദ്വീപ് തീരുമാനിച്ചത്. എന്നാല്‍, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഡല്‍ഹിയിലില്ലാത്തതിനാല്‍ കൂടിക്കാഴ്ച സാധ്യമല്ലെന്ന നിലപാടാണ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചത്.
പ്രധാനമന്ത്രി ത്രിരാഷ്ട്ര സന്ദര്‍ശനത്തിലും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൗദി സന്ദര്‍ശനത്തിലുമായതിനാല്‍ കൂടിക്കാഴ്ച സാധിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിക്കുകയായിരുന്നു. സന്ദര്‍ശനസമയം തിരഞ്ഞെടുക്കുമ്പോള്‍ അക്കാര്യങ്ങള്‍ മാലദ്വീപ് ഭരണകൂടം ശ്രദ്ധിച്ചില്ലെന്നും ഇന്ത്യ വിലയിരുത്തുന്നു. എന്നാല്‍, മാലദ്വീപുമായി നയതന്ത്രതലത്തില്‍ വിള്ളലുണ്ടായതാണ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ദീര്‍ഘകാലമായി ഇന്ത്യയുമായി നിലനില്‍ക്കുന്ന ബന്ധം മറികടന്ന് സമീപകാലത്ത് ചൈനയുമായി അടുപ്പം സ്ഥാപിച്ച അബ്ദുള്ള യമീന്‍ ഭരണകൂടത്തോടുള്ള അതൃപ്തിയാണ് ഇന്ത്യ പ്രകടിപ്പിച്ചതെന്ന് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.