anuprasadപുണെ: പുണെയിൽ വൈദ്യുതിക്കമ്പിയിൽ തട്ടി ആഘാതമേറ്റ് മലയാളിവിദ്യാർഥി മരിച്ചു. നിലമ്പൂർ എടക്കര സ്വദേശി വല്യേത്ത് മോഹനൻ പിള്ളയുടെയും പ്രസന്നയുടെയും മകൻ അനുപ്രസാദാണ് (22) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി വീട്ടുപറമ്പിൽ മുരിങ്ങയില പൊട്ടിക്കുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന വൈദ്യുതികമ്പിയിൽ തട്ടിയത്. ഹഡപ്‌സർ മാഞ്ചരി കോലുവാഡി ബാഡ്‌ലെവസ്തിയിൽ ഹൗസ് നമ്പർ 596-ലായിരുന്നു താമസം. ബി.സി.എ. കോഴ്സ് പൂർത്തിയാക്കിയ അനുപ്രസാദ് ബാങ്ക് ജോലിക്കായുള്ള പരിശീലനത്തിലായിരുന്നു. മോഹനൻപിള്ള നാൽപ്പതുവർഷമായി പുണെയിലാണ്. നേരത്തേ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്നു. സഹോദരൻ: മനു പ്രസാദ്. മൃതദേഹം തിങ്കളാഴ്ച രാവിലെ പുണെ സസൂൺ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഹഡപ്സർ അമർധാം ശ്മശാനത്തിൽ സംസ്കരിച്ചു.

content highlights: Malayali student Found Dead In Pune