പനാജി: രാഹുൽഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാൻ പ്രമേയം പാസാക്കി ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി.). ഗോവയിൽ നടക്കുന്ന ദേശീയസമിതി യോഗത്തിന്റെ രണ്ടാംദിവസമാണ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന്റെയും എ.ഐ.സി.സി. ജോയന്റ് സെക്രട്ടറി കൃഷ്ണ അല്ലവാരുവിന്റെയും അധ്യക്ഷതയിലായിരുന്നു യോഗം.