ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ അറുപത്തിയെട്ടാം ചരമവാര്‍ഷികദിനത്തില്‍ രാജ്യം സ്മരണ പുതുക്കി.

രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോദി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്, ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, മനോഹര്‍ പരീഖര്‍, സേനാ മേധാവികള്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

പ്രിയപ്പെട്ട ബാപ്പുവിനെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച മുഴുവന്‍ രക്തസാക്ഷികളെയും ആദരവോടെ ഓര്‍മിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിന്നീട് രാജ്ഘട്ടില്‍, കസ്തൂര്‍ബാ സോവനീര്‍ സെന്റര്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്തു.