ചെന്നൈ: രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കായി വെള്ളിയാഴ്ച ചെന്നൈയിൽ വിമാനമിറങ്ങിയ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ട്വീറ്റിലൂടെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ‘ഇന്ത്യയിലേക്കു സ്വാഗതം, പ്രസിഡന്റ് ഷി ജിൻപിങ്’ എന്ന കുറിപ്പിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രിയും ഗവർണറും അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിക്കുന്ന ചിത്രവും പ്രധാനമന്ത്രി ട്വീറ്റുചെയ്തു.
രാവിലെ പതിനൊന്നരയോടെ ചെന്നൈയിലെത്തിയ മോദി, ആ വിവരമറിയിച്ച് ഇംഗ്ലീഷിലും തമിഴിലും മാൻഡരിനിലും ട്വീറ്റുചെയ്തു. ചൈനയുടെ വടക്കും തെക്കുപടിഞ്ഞാറും സംസാരിക്കുന്ന ചൈനീസ് വകഭേദമാണ് മാൻഡരിൻ.
“ചെന്നൈയിലെത്തി. സംസ്കാരത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട മഹത്തായ തമിഴ്നാടിന്റെ മണ്ണിലെത്തിയതിൽ സന്തോഷം.”
“ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് തമിഴ്നാട് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷിക്കുന്നു. ഈ അനൗദ്യോഗികയോഗം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കട്ടെ”-എന്നിങ്ങനെയായിരുന്നു ട്വീറ്റുകൾ. വെള്ളിയാഴ്ച ചൈനീസ് ഭാഷയിലും മോദി ട്വീറ്റുചെയ്തിരുന്നു.
content highlights: mahabalipuram summit