ഭോപാൽ: കോവിഡിനെ തുരത്താൻ മധ്യപ്രദേശിലെ ഇന്ദോർ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ. വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂറാണ് വിമാനത്താവളത്തിലെ ദേവി അഹല്യ ഭായി ഹോൽക്കറുടെ പ്രതിമയ്ക്കുമുന്നിൽ പൂജ നടത്തിയത്.

മുഖാവരണം ധരിക്കാതെയാണ് മന്ത്രി ചടങ്ങിൽ പങ്കെടുത്തത്. വിമാനത്താവളത്തിന്റെ ഡയറക്ടർ ആര്യാമാ സന്യാസും ജീവനക്കാരുമുൾപ്പെടെയുള്ളവരും പങ്കെടുത്തു.

സ്ഥിരമായി മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്ന മന്ത്രിയുടെ നടപടി വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നിയമസഭാ സമ്മേളനത്തിനിടെ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് സ്ഥിരമായി ഹനുമാൻ സ്തോത്രം ചൊല്ലുന്നതിനാൽ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി.

പശുവിന്റെ ചാണകംകൊണ്ട് ഹോമം നടത്തിയാൽ 12 മണിക്കൂർ നേരത്തേക്ക് കോവിഡിനെ അകറ്റിനിർത്താമെന്നും ഇവർ പറഞ്ഞിരുന്നു.

Content Highlights: Madhya Pradesh Minister Performs 'Puja' At Airport To Ward Off Covid