ന്യൂഡല്‍ഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് രണ്ടു ഘട്ടമായി നടത്താനും കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കാന്‍ 'നീതിന്യായ നിര്‍വഹണ സൂചിക' നടപ്പാക്കാനും നീതി ആയോഗ് ശുപാര്‍ശ. 2024 മുതല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്താനാണ് ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അമിത ചെലവും ഭരണതടസ്സങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്.
തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഉടന്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. ആറ് മാസത്തിനുള്ളില്‍ കരട് റിപ്പോര്‍ട്ടും അടുത്ത മാര്‍ച്ചോടെ അന്തിമറിപ്പോര്‍ട്ടും തയ്യാറാക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ക്ക് ഏപ്രില്‍ 23-ന് രൂപരേഖ അയച്ചിട്ടുണ്ട്.
ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്ന് നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നീതി ആയോഗിന്റെ നിര്‍ദേശം.
കോടതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നീതിന്യായ നിര്‍വഹണസൂചിക നടപ്പാക്കാനുള്ള നിര്‍ദേശം. കേസുകള്‍ തീര്‍പ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കും. നീതിനിര്‍വഹണം വേഗത്തിലാക്കാന്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കൂടുതല്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും ശുപാര്‍ശ ചെയ്യും. കേസുകള്‍ കെട്ടിക്കിടക്കുന്നത് നീതിന്യായ സംവിധാനത്തില്‍ അഴിമതിക്ക് ഇടനല്‍കും. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം.