ന്യൂഡൽഹി: അടച്ചിടൽകാലത്ത് ഓൺലൈനിൽ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെട്ട ഭക്ഷണവിഭവം ബിരിയാണിയെന്ന് റിപ്പോർട്ട്. ഓൺലൈൻ ഭക്ഷണവിതരണസ്ഥാപനമായ സ്വിഗിയുടെ കണക്കുപ്രകാരം 5.5 ലക്ഷംതവണയാണ് ആളുകൾ ഇഷ്ടപ്പെട്ട ഭക്ഷണശാലകളിൽനിന്ന് ബിരിയാണി വാങ്ങിയത്.
3.35 ലക്ഷവുമായി ബട്ടർ നാനും 3.31 ലക്ഷവുമായി മസാല ദോശയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.
1.29 ലക്ഷം തവണ ആളുകൾ ആവശ്യപ്പെട്ട ചോകോ ലാവ കേക്കാണ് മധുരപലഹാരങ്ങളിൽ ഒന്നാമത്. ഗുലാബ് ജാം(84,558), ചിക് ബട്ടർസ്‌കോച്ച് മൗസെ കേക്ക് (27,317) എന്നിവയാണ് മധുരപലഹാരങ്ങളിൽ ആദ്യ മൂന്നുസ്ഥാനങ്ങളിൽ.
വെർച്വൽ രൂപത്തിലേക്കുമാറിയ ജന്മദിനാഘോഷങ്ങൾക്കായി 1.20 ലക്ഷം കേക്കുകൾക്കും അടച്ചിടൽക്കാലത്ത് ആവശ്യക്കാരുണ്ടായതായി കന്പനി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
അടച്ചിടൽനിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നവർക്കായി 32.3 കോടി ഉള്ളിയും 5.6 കോടി പഴവും സ്വിഗി വീടുകളിൽ എത്തിച്ചിട്ടുണ്ട്. 73,000 കുപ്പി സാനിറ്റൈസറുകളും 47,000 മുഖാവരണങ്ങളും ഉൾപ്പെടെ നാലുകോടി തവണയാണ് സാധനങ്ങൾ ആവശ്യക്കാർക്ക് സ്വിഗി എത്തിച്ചുനൽകിയത്.
Content Highlights: Lockdown Biriyani