ന്യൂഡൽഹി: അടച്ചിടൽകാലത്ത് സ്ഥാപനങ്ങൾ ജീവനക്കാർക്കു പൂർണശമ്പളംതന്നെ നൽകണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിർദേശിച്ചു. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യംചെയ്ത് സ്വകാര്യസ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണമെന്നും ആരെയും പിരിച്ചുവിടരുതെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിനെതിരേ മുംബൈയിലെ നാഗരീക എക്‌സ്‌പോർട്‌സ്, കർണാടകത്തിലെ പാക്കേജിങ് കമ്പനിയായ ഫിക്കസ് പാക്‌സ്, പഞ്ചാബിലെ ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ തുടങ്ങിയവയാണ് സുപ്രീംകോടതിയിലെത്തിയത്. ഉത്തരവ് നടപ്പാക്കിയാൽ സ്ഥാപനങ്ങൾ പാപ്പരാകുമെന്നാണ് ഹർജികളിൽ പറയുന്നത്.

Content Highlights:  Lock down Supreme court