ജയ്!പുര്‍: എട്ട് ലഷ്‌കറെ തൊയ്ബ ഭീകരര്‍ക്ക് ജയ്!പുര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്നുപേര്‍ പാകിസ്താന്‍ സ്വദേശികളാണ്. ജയ്!പുരിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്നുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2010, 2011 വര്‍ഷങ്ങളില്‍ രാജസ്ഥാന്റെ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റുചെയ്തത്. ഗൂഢാലോചന, ഭീകരപ്രവര്‍ത്തനം, നിയമവിരുദ്ധ പ്രവര്‍ത്തനം, ഭീകരസംഘടനയില്‍ അംഗമാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെപേരില്‍ ചുമത്തിയിരിക്കുന്നത്.

പാക് സ്വദേശികളായ അസ്ഗര്‍ അലി, ഷക്കാര്‍ ഉല്ല, ഷാഹിദ് ഇഖ്ബാല്‍ എന്നിവരാണ് പാക് സ്വദേശികള്‍. ഇവരുടെപേരില്‍ ലഷ്!കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്ത കേസുമുണ്ട്. നിഷാചന്ദ് അലി, ഹാഫിസ് അബ്ദുള്‍, പവന്‍ പുരി, അരുണ്‍ ജെയ്!ന്‍, കാബില്‍ എന്നിവരാണ് മറ്റുള്ളവര്‍.

പാകിസ്താനിലുള്ള ലഷ്‌കര്‍ കമാന്‍ഡറുമായി മൊബൈലില്‍ക്കൂടി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ മഹാവീര്‍ ജിന്‍ഡാല്‍ അറിയിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് ലഭിച്ച വിവരങ്ങളെത്തുടര്‍ന്നാണ് ഇവരുടെ ഫോണ്‍വിളികള്‍ രാജസ്ഥാന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് ചോര്‍ത്തിയത്.