ന്യൂഡൽഹി: പ്രയാഗ്‌രാജിൽ കുംഭമേളയുടെ ഭാഗമായി വ്യാഴാഴ്ച നടന്ന സംഗം സംവാദിൽ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷനായി. സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിനുള്ള വേദികളാണ് കുംഭമേളകളോടനുബന്ധിച്ചുള്ള ധർമസംവാദങ്ങളെന്ന് കുമ്മനം പറഞ്ഞു.

പരമാർഥനികേതനിൽ നടന്ന ചടങ്ങിൽ ബാബാ രാംദേവ്, സ്വാമി ചിദാനന്ദ സരസ്വതി, അലഹാബാദ് മ്യൂസിയം ഡയറക്ടർ സുനിൽ ഗുപ്ത എന്നിവർ പ്രസംഗിച്ചു. ഇന്ത്യ തിങ്ക് കൗൺസിലാണ് സംവാദം സംഘടിപ്പിച്ചത്.

കുംഭമേളയിൽ തുടങ്ങിയ ജടായുപാറ കോദണ്ഡരാമ ക്ഷേത്രട്രസ്റ്റിന്റെ സ്റ്റാളും അലഹാബാദ് മ്യൂസിയം പവിലിയനും കുമ്മനം ഉദ്ഘാടനംചെയ്തു.

Content Highlights: kummanam rajashekharan attends kumbh mela