ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേള ഗിന്നസ് ബുക്കിൽ ഇടംനേടി. ബൃഹത്തായ ജനക്കൂട്ടനിയന്ത്രണം, ശുചീകരണം, പൊതുയിടങ്ങളിൽ നടന്ന പെയിന്റിങ് തുടങ്ങിയവയാണ് ഗിന്നസ് വക്താക്കൾ പരിഗണിച്ചത്. ഇതിനായി ഗിന്നസ് ബുക്ക് ലോക റെക്കോഡിന്റെ മൂന്ന് പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. ജനുവരി 14-ന് തുടങ്ങിയ കുംഭമേള മാർച്ച് നാലിനാണ് സമാപിച്ചത്.