ന്യൂഡൽഹി: ഒരു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കെ.പി.സി.സി. ഭാരവാഹിപ്പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകാരം നൽകി. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹകസമിതി അംഗങ്ങളും ഖജാൻജിയുമുൾപ്പെടെ 56 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. 51 അംഗ പട്ടികയായിരിക്കും പുറത്തിറക്കുക എന്നായിരുന്നു നേരത്തേ നേതൃത്വം അറിയിച്ചിരുന്നത്. എൻ. ശക്തൻ, വി.ടി. ബൽറാം, വി.ജെ. പൗലോസ്, വി.പി. സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ജനറൽ സെക്രട്ടറിമാരിൽ മൂന്നുപേരും നിർവാഹകസമിതി അംഗങ്ങളിൽ രണ്ടുപേരും വനിതകളാണ്. നേരത്തേ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പത്മജ വേണുഗോപാലിനെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തി. ബിന്ദു കൃഷ്ണയെയും പാലക്കാട്ടെ ഇടഞ്ഞുനിൽക്കുന്ന നേതാവ് എ.വി. ഗോപിനാഥിനെയും പരിഗണിച്ചില്ല. ഗോപിനാഥിന് കെ.പി.സി.സി.യിൽ സ്ഥാനം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള പ്രവർത്തകസമിതി അംഗങ്ങളും മുൻ കെ.പി.സി.സി. അധ്യക്ഷന്മാരും നിർവാഹകസമിതിയിൽ സ്ഥിരം ക്ഷണിതാക്കളായിരിക്കും. എല്ലാ രാഷ്ട്രീയകാര്യസമിതി അംഗങ്ങളും എം.പി.മാരും എം.എൽ.എ.മാരും കേരളത്തിലെ ഐ.സി.സി. സെക്രട്ടറിമാരും പുറത്തുപോയ ഡി.സി.സി. പ്രസിഡന്റുമാരും പ്രത്യേക ക്ഷണിതാക്കളായിരിക്കുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

ജനറൽ സെക്രട്ടറിമാർ

എ.എ. ശുക്കൂർ, ഡോ. പ്രതാപവർമ തമ്പാൻ, അഡ്വ. എസ്. അശോകൻ, മരിയാപുരം ശ്രീകുമാർ, കെ.കെ. അബ്രഹാം, അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി. ചന്ദ്രൻ, ടി.യു. രാധാകൃഷ്ണൻ, അഡ്വ. അബ്ദുൾ മുത്തലിബ്, അഡ്വ. ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി.എ. സലിം, അഡ്വ. പുഴങ്കര മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാർ, എം.എം. നസീർ, ആലിപ്പറ്റ ജമീല, ജി.എസ്. ബാബു, കെ.എ. തുളസി, അഡ്വ. ജി. സുബോധൻ.

നിർവാഹകസമിതി അംഗങ്ങൾ

കെ. സുധാകരൻ-പി.സി.സി. അധ്യക്ഷൻ, വി.ഡി. സതീശൻ-പ്രതിപക്ഷ നേതാവ്, കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് (മൂവരും വർക്കിങ് പ്രസിഡന്റുമാർ), പത്മജ വേണുഗോപാൽ, വി.എസ്. ശിവകുമാർ, അഡ്വ. ശരത് ചന്ദ്ര പ്രസാദ്, കെ.പി. ധനപാലൻ, എം. മുരളി, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, അഡ്വ. ഡി. സുഗതൻ, കെ.എൽ. പൗലോസ്, അനിൽ അക്കര, സി.വി. ബാലചന്ദ്രൻ, അഡ്വ. ടോമി കല്ലാനി, പി.ജെ. ജോയി, കോശി എം. കോശി, അഡ്വ. ഷാനവാസ് ഖാൻ, അഡ്വ. കെ.പി. ഹരിദാസ്, ഡോ. പി.ആർ. സോന, ജ്യോതികുമാർ ചാമക്കാല, അഡ്വ. ജോൺസൺ അബ്രഹാം, ജയ്‌സൺ ജോസഫ്, ജോർജ് മാമ്മൻ കൊണ്ടൂർ, മണക്കാട് സുരേഷ്, മുഹമ്മദ് കുട്ടി മാസ്റ്റർ. ഖജാൻജി- അഡ്വ. പ്രതാപചന്ദ്രൻ