മൈസൂരു: കോഴിക്കോട്- കൊല്ലെഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിനു സമീപം കൂത്തുനൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിച്ച് ഒരാൾ മരിച്ചു. കോഴിക്കോട് ചാലപ്പുറം ’ശ്രീ അച്യുത’ത്തിൽ റിട്ട. ഡെന്റൽ പ്രൊഫസർ ഡോ. രാമകൃഷ്ണന്റെ മകൻ ശങ്കർ രാമകൃഷ്ണൻ(29) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ശങ്കർ ഓടിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ശങ്കറിനെ ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബെംഗളൂരു ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശങ്കർ അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. അമ്മ: പി.ജി. ഉഷ (റിട്ട. പ്രൊഫസർ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മണൻ (നെതർലൻഡ്സ്), ഡോ. ജാനകി (കെ.എം.സി.ടി. ഹോസ്പിറ്റൽ, കോഴിക്കോട്).

ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.