ന്യൂഡല്‍ഹി: സി.പി.ഐ.യെ ഇടതുമുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കാമെന്ന് വ്യാമോഹിക്കേണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.യോട് കോണ്‍ഗ്രസിന് അകല്‍ച്ചയില്ലെന്ന കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് മറയ്ക്കാനാണ് സി.പി.ഐ.യെ കൂട്ടുപിടിക്കാന്‍ ഹസ്സന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.യുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും പന്ന്യന്‍ രവീന്ദ്രനുമായും സംസാരിച്ചിട്ടുണ്ട്.
 
ഈമാസം 20-ന് കേരളത്തില്‍ മടങ്ങിയെത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ നടത്തും. നിലവില്‍ നയപരമായോ ആശയപരമായോ സി.പി.ഐ.യുമായി ഭിന്നതയില്ല -കോടിയേരി പറഞ്ഞു.