കൊച്ചി: മൊഹാലിയിൽ നടന്ന ഒൻപതാമത് ദേശീയ ശാസ്ത്ര ചലച്ചിത്രമേളയിൽ മാതൃഭൂമി ന്യൂസ് നിർമിച്ച ’ബിഫോർ ഇറ്റ് വാനിഷസ് (മായും മുമ്പേ)’ മികച്ച മൂന്നാമത്തെ ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടി. ചണ്ഡിഗഢ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം വിക്രം ഗോഖലേ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഡോക്യുമെന്ററി സംവിധായകൻ ബിജു പങ്കജ്, ക്യാമറാമാൻ പി.എസ്. വേണു, എഡിറ്റർ അനൂപ് ഡേവിഡ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 75,000 രൂപയും ശില്പവുമാണ് അവാർഡ്. കുട്ടിതേവാങ്കുകളുടെ വംശനാശ ഭീഷണി ആധാരമാക്കിയുള്ള ഡോക്യുമെന്ററിയാണ് മായും മുമ്പേ. തിരുവനന്തപുരത്തെ എനർജി മാനേജ്‌മെന്റ് സെന്ററിനു വേണ്ടി എം. വേണുകുമാർ സംവിധാനം ചെയ്ത ’ബിഫോർ ദി ലൈറ്റ് ഗോസ് ഓഫ്’ മികച്ച ചിത്രത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും നേടി.

Content Highlights: mathrubhumi news bagged national awards