ബെംഗളൂരു: അന്തസ്സംസ്ഥാന സ്വകാര്യബസ് സമരത്തെത്തുടർന്ന് ഞായറാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് കർണാടക ആർ.ടി.സി. 31 പ്രത്യേക സർവീസുകൾ നടത്തും. എറണാകുളത്തുനിന്ന് ഒമ്പത്, തൃശ്ശൂരിൽനിന്ന് ഏഴ്, കോട്ടയത്തുനിന്ന് നാല്, പാലക്കാട്ടുനിന്ന് മൂന്ന്, കോഴിക്കോട്ടുനിന്ന് അഞ്ച്, കണ്ണൂരിൽനിന്ന് മൂന്ന് എന്നിങ്ങനെയാണ് പ്രത്യേക സർവീസുകൾ. ഇവയിലേക്കുള്ള റിസർവേഷൻ തുടങ്ങി. തിരക്കനുസരിച്ച് കൂടുതൽ സർവീസ് പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. കേരള ഇൻചാർജ് ജി. പ്രശാന്ത് അറിയിച്ചു.

പ്രത്യേക ബസുകൾ

എറണാകുളം - ബെംഗളൂരു:

എ.സി. സ്ലീപ്പർ- രാത്രി 7.45,

മൾട്ടി ആക്സിൽ വോൾവോ - രാത്രി 8.28, 8.37, 8.40, 8.44, 8.50, 9.10

നോൺ എ.സി. സ്ലീപ്പർ - രാത്രി 7.40

രാജഹംസ - രാത്രി 7.10

തൃശ്ശൂർ - ബെംഗളൂരു:

കർണാടക സരിഗെ - രാത്രി 8.40, 9.14, 9.27, 9.30, 9.32, 7.25

രാജഹംസ - 7.10

കോട്ടയം - ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവോ - വൈകീട്ട് 6.10, 6.12, 6.20, 6.22.

പാലക്കാട് - ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവോ - രാത്രി 9.33, 9.48, 9.50.

കോഴിക്കോട് - ബെംഗളൂരു:

മൾട്ടി ആക്സിൽ വോൾവൊ - രാത്രി 9.36, 9.40

രാജഹംസ - 9.11, 9.12

കർണാടക സരിഗെ - 10.30

കണ്ണൂർ - ബെംഗളൂരു:

വോൾവോ - രാത്രി 9.15, 9.38

രാജഹംസ - 9.08.

Content Highlights: karnataka rtc starts new services from kerala to bengaluru