ബെംഗളൂരു: കർണാടകത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർജോലിയിലും വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണമേർപ്പെടുത്തി. ഇതിന് മന്ത്രിസഭ അംഗീകാരം നൽകി.

എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടാത്ത സമുദായങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് നിയമ മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എട്ടുലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലുള്ളവർക്കാണ് ആനുകൂല്യം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണമേർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതെന്ന് പിന്നാക്കവിഭാഗ ക്ഷേമമന്ത്രി കോട്ടെ ശ്രീനിവാസ പൂജാരി പറഞ്ഞു. ഇതിനായി പട്ടിക തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുകയും നേതൃമാറ്റമുണ്ടാകുമെന്നുള്ള അഭ്യൂഹം ശക്തമാകുകയും ചെയ്യുന്നതിനിെടയാണ് സുപ്രധാന തീരുമാനം.