ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തം അഞ്ചുമാസത്തിനുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ നിർദേശം. ഇതിനായി ക്യാപ്റ്റൻ എസ്.എസ്. ഛഹാറിനെ നിയോഗിച്ചതായി മന്ത്രാലയം അറിയിച്ചു.

അപകടത്തിലേക്കു നയിച്ച കാരണങ്ങളും സാഹചര്യവും കണ്ടെത്തണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ആവശ്യപ്പെട്ടു. വിമാന ഓപ്പറേഷൻസ് വിഭാഗം വിദഗ്ധൻ വേദ് പ്രകാശ്, സീനിയർ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർ മുകുൾ ഭരദ്വാജ്, ഏവിയേഷൻ മെഡിസിൻ വിദഗ്ധൻ ഗ്രൂപ്പ് ക്യാപ്റ്റൻ വൈ.എസ്. ദഹിയ, എയർക്രാഫ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജസ്ബീർ സിങ് ലർഗ എന്നിവരും അന്വേഷണസംഘത്തിലുണ്ടാവും. ന്യൂഡൽഹി ആസ്ഥാനമായിട്ടായിരിക്കും അന്വേഷണസംഘത്തിന്റെ പ്രവർത്തനം.

Content Highlights: Karipur Flight Crash